Latest NewsNewsBusiness

കേരളത്തിൽ അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ച് റിലയൻസ് ജിയോ

സംസ്ഥാനത്തെ 11 നഗരങ്ങളിലാണ് ജിയോയുടെ 5ജി സേവനങ്ങൾ ലഭിക്കുക

കേരളത്തിൽ ട്രൂ 5ജി സേവനങ്ങൾ കൂടുതൽ വ്യാപിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിങ്ങനെ 5 നഗരങ്ങളിലാണ് ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, സംസ്ഥാനത്തെ 11 നഗരങ്ങളിലാണ് ജിയോയുടെ 5ജി സേവനങ്ങൾ ലഭിക്കുക.

പുതുതായി അവതരിപ്പിച്ച അഞ്ച് നഗരങ്ങളിലും ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 5ജി സേവനങ്ങൾ ലഭിക്കുന്നതിനായി സിം കാർഡുകൾ പോർട്ട് ചെയ്യേണ്ട ആവശ്യമില്ല.

Also Read: പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് തുടങ്ങിയ നഗരങ്ങളിലാണ് റിലയൻസ് ജിയോ 5ജി സേവനങ്ങൾ ഉറപ്പുവരുത്തിയിട്ടുള്ളത്. രാജ്യത്തുടനീളം 100- ലധികം നഗരങ്ങളിൽ ട്രൂ 5ജി സേവനം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button