Latest NewsNewsSaudi ArabiaInternationalGulf

കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്

റിയാദ്: കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് ആമസോൺ, നോട്ടീസ് നൽകിയത് 2,300 ജീവനക്കാർക്ക്

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് നേരത്തെയും അധികൃതർ അറിയിച്ചിരുന്നു.

കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അസേമയം, അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ: മുഖ്യമന്ത്രിയോട് ഹരീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button