Latest NewsKeralaNews

ഷോർട്ട്‌സർക്യൂട്ട്: പൾസർ ബൈക്ക് കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൾസർ ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് സംഭവം. ഷോർട്ട് സർക്യൂട്ടും മൂലമാണ് വാഹനം കത്തിനശിച്ചത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ KL02 4615 പൾസർ ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്.

Read Also: ചായയില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ ഷുഗര്‍ കുറയുമോ ? പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ കുരുക്കിലാക്കും

പാളയം ട്രാഫിക് സിഗ്‌നലിൽ വണ്ടി നിർത്തിയിട്ടിരുന്നപ്പോൾ മറ്റു വാഹനങ്ങളിൽ ഉള്ള ആൾക്കാരാണ് ബൈക്കിൽ തീ കത്തുന്നതായി അറിയിച്ചത്. പിന്നിൽ വന്ന ബൈക്കുകളിലെ യാത്രക്കാർ അറിയിച്ചത് കൊണ്ട് മാത്രമാണ് യുവാവ് രക്ഷപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ ഫയർ ഫോഴ്‌സ് സേന സംഭവ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ നോബിൾ എന്നിവ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി തീ അണച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് യുവാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button