PathanamthittaLatest NewsKeralaNattuvarthaNews

ഓട്ടം പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ടാക്സി ഡ്രൈവർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

വെള്ളപ്പാറ സ്വദേശി അനീഷ് (41) ആണ് മരിച്ചത്

പത്തനംതിട്ട: കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി അനീഷ് (41) ആണ് മരിച്ചത്.

Read Also : 2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ‘സർവീസ് ടീമുകളും’ ‘കില്ലർ സ്ക്വാഡുകളും’: എൻ.ഐ.എയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ

ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ടാക്സി ഓട്ടം പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന്, കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ആണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം: പ്രതികൾ ഒളിവിലാണെന്ന് പൊലീസ്

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button