ThiruvananthapuramKeralaNattuvarthaLatest NewsNews

വരൻ രണ്ട് പീഡന കേസിൽ പ്രതി: നെടുമങ്ങാട് ശൈശവ വിവാഹത്തിൽ പെൺകുട്ടിയുടെ അച്ഛനും ഉസ്താദും പിടിയിൽ

ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീൻ പീഡിപ്പിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിൽ കാർമ്മികത്വം നടത്തിയ ഉസ്താദും പിടിയിലായിട്ടുണ്ട്.

read also: മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍: സംഭവം കൊച്ചിയിൽ

പനവൂർ സ്വദേശിയായ അൽ ആമീർ, തൃശ്ശൂർ സ്വദേശിയായ അൻസർ സാവത്ത് (39) എന്നിവരാണ് അറസ്റ്റിലായത്. അൽ അമീർ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്.

ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീൻ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇയാൾ നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button