PalakkadLatest NewsKeralaNattuvarthaNews

ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ കോട്ടക്കൽ മന്നേൽ വീട്ടിൽ രാഹുൽ (24), കായംകുളം കണ്ടല്ലൂർ കല്ലുപുരയിൽ പ്രിൻസ് (24) എന്നിവരാണ് അറസ്റ്റിലായത്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് 490 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ കോട്ടക്കൽ മന്നേൽ വീട്ടിൽ രാഹുൽ (24), കായംകുളം കണ്ടല്ലൂർ കല്ലുപുരയിൽ പ്രിൻസ് (24) എന്നിവരാണ് അറസ്റ്റിലായത്.

Read Also : ഇനി ഗ്യാസ് സിലിണ്ടറുകള്‍ വേണ്ട, സംസ്ഥാനത്ത് പൈപ്പുകള്‍ വഴി പാചക വാതകം യാഥാര്‍ത്ഥ്യമായി

ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവാക്കളെ പിടികൂടിയത്. പത്ത് ദിവസത്തിനിടെ ലഹരി വസ്തു ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണിത്. ഒറ്റപ്പാലം പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.

Read Also : പിഎഫ്‌ഐ മാത്രമല്ല പൊതുമുതല്‍ നശിപ്പിച്ചത്, ആ പാര്‍ട്ടികളുടെ നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടണം: ജോയ് മാത്യു

ഒറ്റപ്പാലം സി.ഐ. എം.സുജിത്ത്, എസ്.ഐ. പ്രവീൺ, സിവിൽ പൊലീസ് ഓഫീസർ രാമദാസ്, രാകേഷ്, സുധീഷ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എ.എസ്.ഐ വി.എ. ജോസഫ്, സജി, അനീസ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button