Latest NewsNewsBusiness

സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ നീക്കവുമായി ആമസോൺ, ഓഫീസുകൾ വിൽക്കാൻ സാധ്യത

2021 ഒക്ടോബറിലാണ് കാലിഫോർണിയയിലെ ഓഫീസ് ആമസോൺ സ്വന്തമാക്കിയത്

സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ചില ഓഫീസുകൾ വിൽക്കാനുള്ള നീക്കത്തിലാണ് ആമസോൺ. 16 മാസങ്ങൾക്കു മുൻപ് കാലിഫോർണിയയിൽ ഏറ്റെടുത്ത ഓഫീസിൽ വിൽക്കാനാണ് സാധ്യത. നിലവിൽ, കമ്പനി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് ഓഫീസ് വിൽക്കുന്നത്.

2021 ഒക്ടോബറിലാണ് കാലിഫോർണിയയിലെ ഓഫീസ് ആമസോൺ സ്വന്തമാക്കിയത്. 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഓഫീസ് ഏറ്റെടുത്തത്. ജനുവരി ആദ്യ വാരത്തിൽ വൻ തോതിലുള്ള പിരിച്ചുവിടൽ ആമസോൺ പ്രഖ്യാപിച്ചിരുന്നു. 18,000 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, രണ്ടാംഘട്ട പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആമസോൺ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും യുഎസ്, കാനഡ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാരെയാണ് രണ്ടാംഘട്ട പിരിച്ചുവിടൽ നടപടി കൂടുതൽ ബാധിക്കുക.

Also Read: അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണം: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button