Latest NewsNewsInternational

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍പ്പെട്ട പാകിസ്ഥാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്: ജനങ്ങള്‍ കൊടിയ ദുരിതത്തില്‍

ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല

ഇസ്ലാമബാദ്: പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിയുടെ പിടിയില്‍. ഇതോടെ ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല. രാജ്യത്തെ ഇരുപതുശതമാനം പമ്പുകളില്‍ മാത്രമാണ് പെട്രോളും ഡീസലും ശേഷിക്കുന്നത്. ഇതും അധികം വൈകാതെ തീരും. പമ്പുകള്‍ക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ്. ചിലയിടങ്ങളില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Read Also: ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്: അപേക്ഷ നൽകാം

അടുത്തമാസം മുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കാര്യമായ തോതില്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 45 രൂപ മുതല്‍ 80 രൂപ വരെ കൂടുമെന്നാണ് കരുതുന്നത്. വായ്പ ലഭിക്കണമെങ്കില്‍ കറന്‍സി നിരക്കിന്മേലുളള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐ എം എഫ് നേരത്തേ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ രൂപയുടെ മൂല്യം കാര്യമായ തോതില്‍ ഇടിഞ്ഞിരുന്നു. വില വര്‍ദ്ധിപ്പിക്കാന്‍ ഇതും ഒരു കാരണമായി. വില വന്‍തോതില്‍ കൂട്ടുന്നതോടെ ഉപഭോഗം പരമാവധി കുറയ്ക്കാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

3.68 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം മാത്രമാണ് പാകിസ്ഥാനില്‍ അവശേഷിക്കുന്നത്. മൂന്നാഴ്ചത്തെ ഇറക്കുമതിക്കുപോലും ഇത് തികയില്ല. വിദേശനാണ്യ കരുതല്‍ ശേഖരം പൂര്‍ണമായി ഉപയോഗിച്ചാല്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടും.ഡീസലിന് വില ഉയരുന്നതോടെ വൈദ്യുതിക്കും വന്‍തോതില്‍ വില കൂട്ടേണ്ടിവരും. പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയില്‍ കൂടുതലും ഉണ്ടാക്കുന്നത് ഡീസല്‍ നിലയങ്ങളിലൂടെയാണ് എന്നതാണ് ഇതിന് കാരണം. ഐ എം എഫിന്റെ വായ്പ ലഭിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നിലവിലെ സ്ഥിതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാള്‍ ഭയാനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button