Kallanum Bhagavathiyum
Latest NewsNewsIndiaCrime

മേസ്തിരിയുമായുള്ള വഴിവിട്ട ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ കൊന്ന് സെപ്റ്റിക്ക് ടാങ്കിലിട്ട ഭാര്യ!

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ദൃശ്യം മോഡൽ കൊലപാതകം നടത്തി നാടിനെ നടുക്കിയത് നീതുവെന്ന യുവതിയാണ്. ഭർത്താവിനെയാണ് നീതു കൊലപ്പെടുത്തിയത്. കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്നതിനാണ് നീതു തന്റെ ഭർത്താവായ ഗാസിയബാദ് സ്വദേശി സതീഷ് പാലിനെ കൊലപ്പെടുത്തിയത്. ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി സുഹൃത്തിനും കാമുകനൊപ്പം ചേർന്ന് മൃതദേഹം കുഴിച്ചിട്ട് അതിന്‌ മുകളിൽ സെപ്റ്റിക്ക് ടാങ്ക് പണിയുകയായിരുന്നു.

കേസിൽ നീതു, കാമുകനായ ഹര്‍പാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നീതുവും ഹര്‍പാലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് ബഹളം വെച്ച സതീഷിനെ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് നീതു കൊലപ്പെടുത്തുകയായിരുന്നു. സതീഷ് പാലിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ ഛോട്ടേലാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ഭര്‍ത്താവിനെ ദിവസങ്ങളായി കാണാതായിട്ടും ഇതുവരെ ഭാര്യ പരാതിയൊന്നും നല്‍കാത്തതിലെ അസ്വാഭാവികത പോലീസ് തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു.

എന്നാല്‍, നീതുവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. അതിവിദഗ്ധമായി നീതു പോലീസിനെയും പറ്റിച്ചു. ഇതിനിടെയാണ് കുടുംബവുമായി അടുത്തബന്ധമുള്ള ഹര്‍പാല്‍ പോലീസിന്റെ നിരീക്ഷണത്തിലായത്. ഇയാള്‍ മിക്കദിവസങ്ങളിലും സതീഷിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ഹര്‍പാലിന്റെ മൊഴിയെത്തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രണ്ടുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button