WayanadNattuvarthaLatest NewsKeralaNews

സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം: 86 കുട്ടികള്‍ ആശുപത്രിയിൽ

കുട്ടികളുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്

വയനാട്: ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

c. അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി.

Read Also : തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ

നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്.

സ്കൂളിലെ ഭക്ഷണ മെനുവിനെതിരെ കുട്ടികൾ പരാതിപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. സ്കൂളിൻ്റെ ഭാഗത്ത്‌ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം, തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ഭക്ഷ്യവിഷബാധയെന്ന് സംശയം. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം.

വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ജ​നു​വ​രി 26-നും 27​-നു​മാ​യി ഹോ​സ്റ്റ​ലി​ലു​ള്ള നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് വ​യ​റു​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​രും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 26-ന് ​രാ​വി​ലെ​യോ ഉ​ച്ച​ക്കോ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ​ നി​ന്നാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളും കു​ട്ടി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളും മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ജോ​ജോ, ആ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button