KeralaLatest NewsNews

ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍: വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റിന് എതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

Read also:ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം നടനാണ് സംഭവം: കര്‍ശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മീഷന്‍ അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‘പെട്രോള്‍ – ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പു പറയണം. നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. റവന്യു കമ്മി ഗ്രാന്റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു ഗ്രാന്റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്’, വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button