KeralaLatest NewsNewsBusiness

ത്രിദിന ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് കൊടിയേറും

കേരളത്തെ സമ്പൂർണ്ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ എക്സ്പോ സംഘടിപ്പിക്കുന്നത്

സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് മുതൽ തുടക്കം. കൊച്ചി മറൈൻ ഡ്രൈവിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ലോബൽ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ എക്സ്പോയുടെ ഭാഗമാകാൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മറൈൻ ഡ്രൈവിൽ എത്തിച്ചേരുന്നതാണ്.

കേരളത്തെ സമ്പൂർണ്ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ എക്സ്പോ സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന എക്സ്പോയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. മാലിന്യ പരിപാലന മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന ആയിരത്തിലേറെ സ്റ്റാളുകളാണ് എക്സ്പോയിൽ സജ്ജമായിട്ടുള്ളത്. കൂടാതെ, മാലിന്യ സംസ്കരണ രംഗത്ത് ദേശീയ- അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച മാതൃകകൾ പ്രദർശിപ്പിക്കുന്നതാണ്.

Also Read: തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button