KeralaLatest News

ദേശീയ പാതയോരത്തെ ‘ഒറ്റപ്പന’ ആചാരപ്രകാരം മുറിച്ച് മാറ്റുന്നു: അനുമതിയ്ക്കായ് ഭഗവതിയ്ക്കും യക്ഷിയ്ക്കും പൂജ

തോട്ടപ്പളളി: ദേശീയ പാതയോരത്തെ ഒറ്റപ്പന മുറിച്ച് മാറ്റുന്നു. മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള അനുമതി ആചാരപ്രകാരം നല്‍കേണ്ടത് ഭഗവതിയും യക്ഷിയുമെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയിട്ടുള്ള തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു. കുരുട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം സമാപിക്കുന്നത് വരെ പന മുറിച്ച് മാറ്റുന്ന ചടങ്ങ് നീട്ടി വെച്ചു.’എല്ലാ ഉത്സവ സമയത്തും നടക്കുന്ന ചടങ്ങുകളെല്ലാം ഇത്തവണയും നടക്കും. ശേഷം പന മുറിക്കാന്‍ ദേവി, യക്ഷി, പനയില്‍ അധിവസിക്കുന്ന പക്ഷി മൃഗാദികള്‍ എന്നിവരുടെ അനുമതി തേടി പരിഹാരക്രിയ നടത്തും. അവകാശികളായ ആദി സമൂഹത്തില്‍പ്പെട്ടവരെ കൊണ്ട് തന്നെയായരിക്കും പന മുറിച്ച് മാറ്റുക’, സുഭാഷ് ബാബു പറഞ്ഞു. മനോരമ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലം കയറി ആലപ്പുഴയ്ക്ക് വരുന്നവര്‍ക്കും അമ്പലപ്പുഴ കഴിഞ്ഞ് ഹരിപ്പാട് ഭാഗത്തേക്ക് പോകുന്നവര്‍ക്കും വഴിയോരത്തെ ഒറ്റപ്പന ലാന്‍ഡ് മാര്‍ക്കായിരുന്നു ഒറ്റപ്പന. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഒറ്റപ്പന മുറിച്ച് മാറ്റുന്നത്. എന്നാല്‍ ഭഗവതിയുടെ തോഴിയായ യക്ഷി ക്ഷേത്രത്തിന് മുന്‍വശത്തുള്ള ഈ പനയിലാണ് വസിക്കുന്നതെന്നാണ് ഭക്തരുടെ വിശ്വാസം. ഉത്സവകാലങ്ങളില്‍ ഈ പനയുടെ ചുവട്ടില്‍ ഗുരുതിയും മറ്റ് പൂജകളും നടത്തുന്നത് ആ വിശ്വാസത്തോടെയാണ്. കുരുട്ടൂര്‍ ക്ഷേത്രോത്സവം സമാപിക്കുന്ന അടുത്ത ബുധനാഴ്ച്ചയ്ക്ക് ശേഷമായിരിക്കും ഒറ്റപ്പന മുറിച്ച് മാറ്റുന്ന ചടങ്ങ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button