Latest NewsNewsInternationalKuwaitGulf

കുവൈത്ത് സന്ദർശിച്ച് സൗദി വിദേശകാര്യമന്ത്രി

റിയാദ്: കുവൈത്തിൽ സന്ദർശനത്തിനെത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ. ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഫൈസൽ രാജകുമാരനെ കുവൈത്ത് കൗണ്ടർ ശൈഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് സ്വീകരിച്ചു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് രാജകുമാരനും വിദേശകാര്യ മന്ത്രിയെ സ്വീകരിക്കാൻ വേണ്ടി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഊഷ്മളമായ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

Read Also: കുട്ടികളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം, ലാഘവത്തോടെ സമീപിക്കുന്നത് അപകടകരം: ഒരു പക്ഷേ കാന്‍സറാകാം

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ സന്ദർശനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്ത് ഭരണാധികാരികളും ഉന്നത പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിക്ഷേപം, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് നടക്കുകയെന്നാണ് വിവരം.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button