Latest NewsNewsInternational

തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്

ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.

Read Also: പ്രവാസികൾക്ക് ആശ്വാസവാർത്ത: വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കി സൗദി

അതേസമയം, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായവും നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദാര്യത്തിന് ”ദോസ്ത്” എന്നാണ് തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ വിശേഷിപ്പിച്ചത്.

തുര്‍ക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനല്‍ ഇന്ത്യയോട് നന്ദി പറഞ്ഞു, ‘ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീര്‍ച്ചയായും ഒരു നല്ല സുഹൃത്താണ്.’- ഇന്ത്യയോട് നന്ദി പറഞ്ഞ് തുര്‍ക്കി അംബാസഡര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

24 മണിക്കൂറിനുള്ളില്‍ മൂന്ന് വന്‍ ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കിയില്‍ വന്‍ നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി (എംഒഎസ്) വി മുരളീധരന്‍ തുര്‍ക്കി എംബസി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനുഷിക പിന്തുണയും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button