Latest NewsNews

മിസോറാമിൽ 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

മിസോറാം: മിസോറാമിൽ 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. 3.40 കോടി രൂപയുടെ ഹെറോയിൻ ആണ് പിടികൂടിയത്. സംഭവത്തില്‍ ചമ്പൈ ജില്ലയിലെ സോഖൗത്താർ സ്വദേശികളായ ലാൽനുൻസിറ (32), ലാൽബിയാക്ത്ലുങ്ക (32) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

നിലവില്‍ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വൻ തോതിൽ ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. 42-ാം അസം റൈഫിൾസും ചമ്പൈ പോലീസും സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കാറിൽ കടത്താൻ ശ്രമിച്ച 59 ലക്ഷം രൂപ വിലയുള്ള 119 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button