PathanamthittaLatest NewsKeralaNattuvarthaNews

ച​ര്‍​മ്മ​മു​ഴ രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സിനെ​ടു​ത്തു : പിന്നാലെ പ​ശു ത​ള​ര്‍​ന്നുവീ​ണ​താ​യി പ​രാ​തി

നാ​റാ​ണം​മൂ​ഴി ഇ​ട​മു​റി പാ​റേ​ക്ക​ട​വ് പു​ത്ത​ന്‍​പു​ര​യി​ല്‍ സാ​ലി ബാ​ബു​വി​ന്‍റെ പ​ശു​വാ​ണ് കു​ത്തി​വ​യ്പ് എടുത്തതിനെ തുടർന്ന് ത​ള​ര്‍​ന്നു വീ​ണ​ത്

റാ​ന്നി: ക​ന്നു​കാ​ലി​ക​ളി​ൽ കാണപ്പെടുന്ന ച​ര്‍​മ്മ​മു​ഴ രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സി​ന്‍ എ​ടു​ത്ത പ​ശു ത​ള​ര്‍​ന്നുവീ​ണ​താ​യി പ​രാ​തി. നാ​റാ​ണം​മൂ​ഴി ഇ​ട​മു​റി പാ​റേ​ക്ക​ട​വ് പു​ത്ത​ന്‍​പു​ര​യി​ല്‍ സാ​ലി ബാ​ബു​വി​ന്‍റെ പ​ശു​വാ​ണ് കു​ത്തി​വ​യ്പ് എടുത്തതിനെ തുടർന്ന് ത​ള​ര്‍​ന്നു വീ​ണ​ത്.​

Read Also : ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും

കു​ത്തി​വ​യ്പ് എ​ടു​ത്ത് അ​ടു​ത്ത ദി​വ​സം കാ​ലി​ൽ നീ​രു​ണ്ടാ​വു​ക​യും പി​ന്നീ​ട് ത​ള​ര്‍​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു. കു​ത്തി​വ​യ്പി​നെത്തു​ട​ർ​ന്ന്, പ​ശു​വി​ന് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഡോ​ക്ട​ര്‍​മാ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

മൂ​ന്നു​വ​യ​സു​ള്ള 75000 രൂ​പ വി​ല​മ​തി​ക്കു​ന്ന പ​ശു​വാ​ണ് തളർന്നു വീണത്. സാ​ലി ബാ​ബു​വി​ന്‍റെ ജീ​വ​നോ​പാ​ധിയായിരുന്നു ഈ പശു. പ​രാ​തി​യു​മാ​യി മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നു ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button