ArticleKeralaLatest NewsNewsWriters' Corner

ഒരു സ്ത്രീയുടെ മുന്നില്‍ വിവസ്ത്രയായി നില്‍ക്കേണ്ടി വന്നതില്‍ പെണ്ണായി ജനിച്ചു പോയതില്‍ എനിക്ക് അപമാനം തോന്നി: കുറിപ്പ്

ആര്‍ത്തവത്തെ 'അശുദ്ധ' മെന്ന് ഭ്രഷ്ട് കല്പിച്ചിരിക്കുന്ന ചെറിയ സമൂഹം ഇന്നുമുണ്ട്.

ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടിനെ കുറിച്ചും ഒരിക്കല്‍ ആര്‍ത്തവം ഉണ്ടായ സമയത്ത് താന്‍ ഒരു പെണ്ണായി പോയല്ലോന്ന് കരുതി വേദനിച്ചതിനെക്കുറിച്ചും സിന്‍സി അനില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറൽ

read also: ‘എനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ സൃഷ്ടിക്കുന്നു’: മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍

പോസ്റ്റ്

സന്ദര്‍ഭം ഒന്ന്. അമ്മയ്ക്ക് എന്നാ പറ്റിയത്..??? സുഖമില്ല മോനെ. വയറു വേദനയാ.അമ്മയ്ക്ക് പീരിയഡ്‌സ് ആണോ???ഹ്മ്മ്. അതെ. അതാണോ അമ്മയ്ക്ക് ദേഷ്യം.???ഹ്മ്മ്.. അതെ..സന്ദര്‍ഭം രണ്ട്. നീയിന്നു അവളുടെ ബുക്ക്‌ തിരികെ കൊടുത്തോ.?ഇല്ലമ്മാ. അവള് വന്നില്ല..ന്തേ.??? അവള്‍ക്കു പീരിയഡ്‌സ് ആണ്.അവള് പറഞ്ഞോ അങ്ങനെ??ഇല്ല. വയറു വേദനയാണെന്ന് പറഞ്ഞപ്പോ എനിക്ക് മനസിലായി. രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഞാനും മോനും തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ ചേര്‍ത്തത്. എത്ര പ്രാക്ടിക്കല്‍ ആയിട്ടാണ് കുഞ്ഞുങ്ങള്‍ ആര്‍ത്തവത്തെ കുറിച്ച്‌ മനസിലാക്കുന്നതും സംസാരിക്കുന്നതും. ഇതൊരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അല്ലെങ്കില്‍ ബയോളജിക്കല്‍ പ്രോസസ്സ് ആണെന്ന് എത്ര പെട്ടെന്നാണ് കുട്ടികള്‍ ഉള്‍കൊള്ളുന്നത്.

അവന്‍ എവിടെ നിന്ന് പഠിച്ചുവെന്ന ചോദ്യത്തിന് അഭിമാനത്തോടെ തന്നെ പറയുന്നു. ഞാന്‍ എന്ന അമ്മ തന്നെ അവനെ പഠിപ്പിച്ചതാണ്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം.കെമിസ്ട്രി എടുക്കുന്ന ബാലകൃഷ്ണന്‍ സാറിന്റെ ക്ലാസ്സില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയാണ്. എത്ര പഠിക്കാത്തവനും സാറിന്റെ ക്ലാസ്സില്‍ തലേന്ന് ക്ലാസ്സില്‍ പഠിപ്പിച്ചത് കാണാതെ പഠിച്ചേ ക്ലാസ്സില്‍ ഇരിക്കൂ.. ഉത്തരം പറഞ്ഞില്ലേല്‍ കൈ പൊള്ളുന്ന തരത്തില്‍ ഉള്ള അടിയാണ്.

ആരോടാണ് എപ്പോഴാണ് ചോദ്യം വരിക എന്ന് അറിയില്ല.അങ്ങനെ ശ്വാസം അടക്കി പിടിച്ചിരുന്ന ഒരു നിമിഷത്തില്‍ എന്റെ അടിവസ്ത്രത്തിലൂടെ ആര്‍ത്തവ രക്തം ഒഴുകി ഇറങ്ങുന്നത് ഞാനറിഞ്ഞു.ഇന്നത്തെ പോലെ വേദനകളുടെ അകമ്ബടിയോ മൂഡ് സ്വിങ്സോ ഒന്നും അക്കാലത്തു ആര്‍ത്തവത്തില്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.എന്റെ കൈയില്‍ പാഡ് ഇല്ല.ഡേറ്റ് മറന്നതോ. അതോ ഡേറ്റ് നു മുന്‍പ് സംഭവിച്ചതോ. എങ്ങനെയോ അത് സംഭവിച്ചിരുന്നു.

ക്ലാസ്സിലെ മുഴുവന്‍ പെണ്‍കുട്ടികളോടും തിരക്കി. ആരുടെ കൈയിലും ഒരു പാഡ് എടുക്കാന്‍ ഉണ്ടായില്ല..മറ്റേതു ക്ലാസ്സ്‌ ആണെങ്കിലും ടീച്ചര്‍ നോട്‌ പറയാം.ടോയ്ലറ്റ് ല്‍ പോകണം എന്നുള്ളത്.ഇത് ചോദ്യം കിട്ടാതെ ഇരിക്കാന്‍ ഉള്ള കള്ളത്തരം ആയിട്ട് സര്‍ നു തോന്നുമെന്നും എന്നെ അവിടെ നിര്‍ത്തി പൊരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു.ഭയത്തോടെ എഴുന്നേറ്റു ഇരുന്നിടത്തേക്ക് നോക്കി. ഇല്ല. ചോര തുള്ളികള്‍ ബഞ്ചില്‍ പറ്റിയിട്ടില്ല..

വേഗം നടന്നു സാറിന്റെ അടുത്ത് ചെന്ന് നിന്നിട്ട് മുപ്പത്തഞോളാം ആണ്‍കുട്ടികള്‍ കേള്‍ക്കാതെ പതുകെ പറഞ്ഞു എനിക്ക് ടോയ്‌ലെറ്റ്‌ ല്‍ പോകണം.എന്റെ കണ്ണുകളിലെ ഭയവും ദയനീയതയും കണ്ടിട്ടാകണം ആരെങ്കിലും ഒരാള്‍ കൂടെ ചെല്ലു എന്ന് സര്‍ പറഞ്ഞു..കൂടെ ഒരു കൂട്ടുകാരിയും വന്നു. പാഡ് കിട്ടുന്ന കടകള്‍ ഒന്നും അക്കാലത്തു അവിടെ ഉണ്ടായിരുന്നില്ല.കൂടെ ഉണ്ടായിരുന്ന കുട്ടി ഒരു വീട് കാണിച്ചു തന്നിട്ട് പറഞ്ഞു മുന്‍പൊരിക്കല്‍ ഇങ്ങനെ വന്നപ്പോള്‍ ആ വീട്ടിലാണ് പോയത്.ആ വീട് ലക്ഷ്യമാക്കി നടന്നു. ഞാന്‍ കരുതുന്നത് അവിടെ പാഡ് കിട്ടും എന്നതാണ്.

ഒരു മുണ്ട് വലിച്ചു കീറി ഒരു കഷ്ണം തുണി അവിടുത്തെ സ്ത്രീ എനിക്ക് നീട്ടി തന്നു.ഇതെന്തു ചെയ്യണമെന്ന് ഞാന്‍ അവരോട് ചോദിച്ചു.അരയില്‍ കെട്ടാന്‍ ഒരു ചരട് പോലെ തുണി തിരുമ്മി എന്റെ അരയില്‍ കെട്ടി തുണി കോണകം പോലെ അവര്‍ ഉടുപ്പിച്ചു തന്നു.അന്ന് ഒരു പരിചയം ഇല്ലാത്ത ഒരു സ്ത്രീയുടെ മുന്നില്‍ വിവസ്ത്രയായി നില്‍ക്കേണ്ടി വന്നതില്‍ ഒരു പെണ്ണായി ജനിച്ചു പോയതില്‍ എനിക്ക് അപമാനം തോന്നി.അന്ന് ഒരു 5 രൂപ കൈയില്‍ വച്ചു കൊടുത്തു സൈക്കിള്‍ എടുത്തു പോയി എനിക്ക് ഒരു പാഡ് വാങ്ങി കൊണ്ട് വരുവോ എന്ന് ഒരു ആണ്‍കുട്ടിയുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ധൈര്യം ഒന്നും ആര്‍ക്കും ആക്കാലത്തില്ല.

ഉണ്ടായിരുന്നെങ്കില്‍ മുന്നേ പറഞ്ഞ അപമാനം ഒന്നും അനുഭവിക്കേണ്ടി വരില്ല. ആര്‍ത്തവത്തെ ‘അശുദ്ധ’ മെന്ന് ഭ്രഷ്ട് കല്പിച്ചിരിക്കുന്ന ചെറിയ സമൂഹം ഇന്നുമുണ്ട്. പുച്ഛവും ലജ്ജയുമാണ് അത്തരം ആളുകളോട്.എന്റെ മക്കള്‍ക്കു ആര്‍ത്തവം ഒരു ബയോളജിക്കല്‍ പ്രോസസ്സ് ആണെന്ന് ഞാന്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊടുക്കുന്നത്,മുന്‍പ് പറഞ്ഞ മുറിവുകളുടെ അപമാനഭാരത്തിന്റെ ആകെതുകയാണ്.പറഞ്ഞു വന്നത് ഇതാണ്.

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ.ആര്‍ത്തവം എന്താണെന്നും ഒരു സ്ത്രീയുടെ ജീവിതത്തില്‍ അതിന്റെ പ്രാധാന്യം എന്തെന്നും അതിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയുടെ മാനസിക ശാരീരിക വ്യതിയാനങ്ങള്‍ എന്തെല്ലാമാണെന്നും പറഞ്ഞു കൊടുക്കണം.മൂടി വയ്ക്കാന്‍ പാകത്തിന് അശ്ലീലം ഒന്നും അതില്‍ ഇല്ല.അവരത് അറിഞ്ഞും കണ്ടും വളരട്ടെ ന്നേയ്.ഒരു സാധാരണ വാക്കു ആയിട്ട് മെന്‍സസെന്നും പീരിയഡ്‌സ് എന്നുമൊക്കെ അവര്‍ കുഞ്ഞ് വായില്‍ പറയുന്നത് കേള്‍ക്കുമ്ബോള്‍ അവരുടെ മാതാപിതാക്കന്മാര്‍ എന്ന നിലയില്‍ അഭിമാനിക്കാന്‍ പറ്റട്ടെ നമുക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button