Latest NewsNewsIndia

പെണ്ണ് കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി 200 യുവാക്കൾ, ലക്ഷ്യം 105 കി.മീ 

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്ന് 200 ഓളം ബാച്ചിലർമാർ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. ജീവിതപങ്കാളിയെ തേടി അലഞ്ഞ് വലഞ്ഞവരാണ് പദയാത്ര നടത്താനൊരുങ്ങുന്നത്. ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതുവരെ 200 ലധികം യുവാക്കളാണ് പദയാത്രയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. കല്യാണം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണീ യാത്ര. രജിസ്റ്റർ ചെയ്തിരിക്കുന്നവരില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാൻ പദയാത്ര ഒരുക്കുന്നത്. ഞങ്ങളുടെ വിവാഹം നടത്തി തരണം എന്നതാണ് ഇവരുടെ ആവശ്യം.

ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button