KeralaLatest NewsNewsCarsBusinessTechnologyAutomobile

‘കേരളത്തിലേക്ക് വരൂ, നിക്ഷേപം നടത്തൂ’: ആഡംബര വാഹന കമ്പനിയായ ലക്സസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഡംബര കാര്‍ കമ്പനിയായ ലക്‌സസിനെ കേരളത്തില്‍ നിക്ഷേപം നടത്താൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെങ്കിലും, ഇവിടെ ഒരു വാഹന നിര്‍മാതാക്കള്‍ക്കും ഉത്പാദന യൂണിറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. കളമശ്ശേരി നിപ്പോണ്‍ ടവറില്‍ ആഡംബര കാര്‍ കമ്പനിയായ ലക്‌സസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

അതേസമയം, കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച അമിത് ഷായോട് കേരളം എന്താണ്, കർണാടകയിലെ സ്ഥിതി എന്താണ് എന്ന് എല്ലാവർക്കും നല്ലപോലെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ആണുള്ളതെന്നും, അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അമിത് ഷായെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ആണെന്നും ഗോവിന്ദൻ വിമർശിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും സി.പി.എം നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button