KeralaMollywoodLatest NewsNewsEntertainment

ഉണ്ണി മുകുന്ദനെ തോൽപ്പിച്ചത് മലയാളികളുടെ പ്രിയ താരത്തിന്റെ മകൻ!! സോഷ്യൽ മീഡിയയിൽ താരമായി അഖിൽ

കേരളത്തിന്‍റെ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇടത്ത് സിക്സ് മഴ തീര്‍ത്ത അഖിൽ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തില്‍ ഉണ്ണി മുകുന്ദൻ നയിച്ച കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയം നേരിടേണ്ടി വന്നു. തെലുങ്ക് വാരിയസിനുവേണ്ടി രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് താരം അഖിലിന്‍റെ ബാറ്റിംഗാണ് കേരള സ്‍ട്രൈക്കേഴ്‍സിന്റെ തോൽവിയ്ക്ക് കാരണമായത്. ഇതോടെ കേരളത്തിന്‍റെ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇടത്ത് സിക്സ് മഴ തീര്‍ത്ത അഖിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

read also: അഴിമതി നടത്താൻ പ്രതിമകളാക്കി അപമാനിക്കാതിരിക്കുക, സാംസ്കാരിക കേരളവും നടത്തിപ്പുകാരും ഫണ്ട് നോക്കി യന്ത്രം : ഹരീഷ് പേരടി

തെന്നിന്ത്യൻ സൂപ്പർ താരം നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകനാണ് അഖിൽ. താരത്തിന്റെ അടുത്ത് തന്നെ റിലീസ് ആകാന്‍ പോകുന്ന പടമാണ് ഏജന്റ്. ഈ ചിത്രത്തിൽ പ്രധാന വേഷത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഉള്ളടക്കം, സൂര്യ ഗായത്രി, c/o സൈറ ബാനു തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് അമല.

shortlink

Related Articles

Post Your Comments

Related Articles


Back to top button