Latest NewsNewsBusiness

ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ നീക്കവുമായി ടാറ്റ മോട്ടോഴ്സ്, ഏറ്റവും പുതിയ നിർമ്മാണ കരാറിൽ ഒപ്പുവെച്ചു

പ്രമുഖ റൈഡ്- ഹെയിലിംഗ് കമ്പനിയായ ഊബറാണ് 25,000 വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന് നൽകിയിരിക്കുന്നത്

ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 25,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുളള കരാറാണ് ടാറ്റാ മോട്ടോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ റൈഡ്- ഹെയിലിംഗ് കമ്പനിയായ ഊബറാണ് 25,000 വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന് നൽകിയിരിക്കുന്നത്. അതേസമയം, കരാറിന്റെ മൂല്യത്തെക്കുറിച്ചോ, വിതരണ സമയത്തെക്കുറിച്ചോ ഇരുകമ്പനികളും ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

കരാർ അനുസരിച്ച് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ പങ്കാളികളാക്കിയാണ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക. ഒരു റൈഡ് ഹെയിലിംഗ് കമ്പനിയുമായുള്ള ടാറ്റാ മോട്ടോഴ്സിന്‍റെ രണ്ടാമത്തെ വലിയ ഇടപാടാണ് ഇത്തവണത്തേത്. 2022 ജൂണിൽ ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ- ഇലക്ട്രിക് ക്യാബ് കമ്പനിയായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി ടാറ്റാ മോട്ടോഴ്സ് കരാറിൽ ഏർപ്പെട്ടിരുന്നു.

Also Read: മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്‌ഇബിയുടെ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button