Latest NewsArticleKeralaNewsWriters' Corner

ജഗതിയുടെ മോതിരം പോലെ ഇടയ്ക്കിടെ മോഹിപ്പിച്ചിരുന്ന കിറ്റ് നിർത്തി: ഇടതു സർക്കാരിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

വെള്ളം, വൈദ്യുതി, ഇന്ധനം, ഭൂമി, വീട് തുടങ്ങി സകമലാന കിടുപിടികൾക്കും വില കൂടി.

കേരളത്തിലെ ഇടതു സർക്കാരിന്റെ പ്രവർത്തന വിരുദ്ധതയെ പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സോഷ്യൽ മീഡിയയിലൂടെയാണ്‌ ശ്രീജിത്തിന്റെ വിമർശനം.

കുറിപ്പ് പൂർണ രൂപം

ക്യൂബളത്തിലെ കാര്യമാണ്.
വെള്ളം, വൈദ്യുതി, ഇന്ധനം, ഭൂമി, വീട് തുടങ്ങി സകമലാന കിടുപിടികൾക്കും വില കൂടി. എക്കാലവും എതിർത്തിരുന്ന സെസ്സ് ആഘോഷപൂർവം നടപ്പായി. മൊത്തത്തിൽ കടം കേറി മുടിഞ്ഞു. ജോലി ചെയ്യുന്നവന് കൂലി കൊടുക്കണമെന്ന് കോടതിയെക്കൊണ്ട് പറയിപ്പിച്ചു. പുലിവാൽ കല്യാണം സിനിമയിൽ ജഗതി ശ്രീകുമാറിന്റെ മോതിരം പോലെ ഇടയ്ക്കിടെ ഇറക്കി മോഹിപ്പിച്ചിരുന്ന കിറ്റ് മൊത്തത്തിലങ്ങ് നിർത്തി. പ്രസ്ഥാനം പറഞ്ഞിട്ടാണ് കൊന്നതെന്ന് പുള്ളികൾ പറഞ്ഞുതുടങ്ങി. രാജവാഹനങ്ങൾ രാജഅടിമകൾക്ക് യഥേഷ്ടം ഉപയോഗിക്കാം.

read also: വയോധികനേയും ക്രിമിനൽ കേസ് പ്രതിയെയും ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം: ലിബിക്ക് സസ്‌പെൻഷൻ

മനുഷ്യന് നാട്ടിലിറങ്ങി നടക്കണമെങ്കിൽ പൊന്നുതമ്പുരാന്റെ യാത്രാവിവരം നോക്കണം. വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചു വാദിച്ച് കറുപ്പ് വസ്ത്രത്തിന് നിരോധനമായി. വീട്ടിൽ കിടന്നുറങ്ങുന്ന സാധാരണക്കാർ കരുതൽ തടങ്കലിൽ. ദുഃഖാചരണത്തിനായിപ്പോലും കരിങ്കൊടി വയ്ക്കാൻ പാടില്ല. വഴിയരികിലെ പെട്ടിക്കടയാണ് പുതുസംരംഭം. പിള്ളേര് പഠിക്കാൻ ജീവനും കൊണ്ട് നാടുവിടുന്നു. പോകുന്നവർ തിരികെ വരുന്നില്ല. കൃഷി പഠിക്കാൻ പോയവൻ ഇനി വരുന്നില്ലെന്ന് പറഞ്ഞ് മുങ്ങി.

ഒരാളെ നോക്കി വേറൊരാളിന്റെ ശില്പം ഉണ്ടാക്കിയവനെ പൊന്നാട കൂടി അണിയിച്ച് വിട്ടില്ലെന്നേയുള്ളൂ.
ഇല്ലാത്ത പൊങ്കാലയ്ക്ക് ചെലവെഴുതി ഉള്ള പൊങ്കാല വാങ്ങിയെടുത്തു. നാഗദൂതുമായി നഗരസഭയിൽ വരുന്നവർക്ക് ജോലി. ഓഫീസിൽ ഒപ്പിടാതെ ചുറ്റിക്കറങ്ങി ടൂറടിക്കുന്ന ഭൂതഗണം. വല്ലവനും എഴുതിയത് കോപ്പിയടിച്ചുള്ള ഡോക്ടറേറ്റ്. ഓസിയടിച്ചുള്ള റിസോർട്ട് താമസം. അന്യന്റെ വാഴക്കുല അനധികൃതമായി വെട്ടിക്കടത്തൽ. ശമ്പളം കൂട്ടിച്ചോദിച്ചിട്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നുള്ള നാട്യം. കുട്ടിസംഘടനാ നേതാവ് ഒന്നാന്തരം ജയിൽപ്പുള്ളി. നേരെചൊവ്വേ സംസാരിക്കാൻ അറിയാത്തവൻ ഉപരിസഭാംഗം. മത്സ്യം കാണിക്ക വയ്ക്കുന്നവനെന്ന് കളിയാക്കിവൻ തലസ്ഥാന അംബാസഡർ.
കുന്തകൊടച്ചക്രാദി പരാമർശം നടത്തുന്നവൻ പരമയോഗ്യൻ. അടിവസ്ത്ര മോഷ്ടാവ് അതിലും യോഗ്യൻ. അടുപ്പിന്റെ മൂന്നു കല്ലിനിടയിൽ ഓരോ വീട്ടിലും നാലാമതൊരു കല്ല് മഞ്ഞക്കല്ല്.

പാവപ്പെട്ടവൻ ക്രിക്കറ്റ് കാണാൻ വരേണ്ടെന്ന് പാവപ്പെട്ടവന്റെ മന്ത്രി. രാജസ്ഥാപനത്തിൽ ജാതിവിവേചനം ആരോപിക്കപ്പെട്ടവനെ സംരക്ഷിച്ചവൻ ക്യൂബളാ അംബാസഡർ. ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നവന് ലഹരിക്കടത്ത്.

ഭരണത്തെ വിമർശിച്ച മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്യലിന് ഏമ്മാന്റെ ആപ്പീസിൽ. പാത്തുമ്മയുടെ ആടും ടിന്റുമോന്റെ സൈക്കിളും ആവി. പ്രളയഫണ്ടിൽ ആക്രാന്തം തീരാഞ്ഞ് ദുരിതാശ്വാസ നിധി മുക്കുന്നു. കൂടെനിന്നു കഞ്ഞിവച്ച പെരുങ്കള്ളനെ അന്വേഷണ ഏജൻസി പൊക്കുന്നു. റോഡിൽ സീബ്രാലൈൻ വരച്ചത് ഭരണനേട്ടം. സർവകലാശാലകൾ മൊത്തത്തിൽ വിഴുങ്ങുന്നു. അഴിമതി കണ്ടുപിടിക്കാനുള്ളവന്റെ അധികാരം കൂടി സ്വയം വേണമെന്ന് വാശി. നികുതി വിഹിതത്തിലെ കള്ളക്കണക്കെഴുതി കേന്ദ്രത്തിനു കൊടുത്തത് കയ്യോടെ പൊക്കി. കള്ളക്കടത്തിന് കൂട്ടുനിന്നവർക്ക് ജോലി കൊടുത്തെന്ന് കൂടെ നിൽക്കുന്നവൻ പറഞ്ഞിട്ട് കമാന്ന് മിണ്ടാട്ടമില്ല. പാവം ദളിതരെ ആൾക്കൂട്ടം ഇല്ലാതാക്കിയപ്പോൾ കാഴ്ചയും പോയി.
എന്നിട്ടും ഉളുപ്പില്ലാതെ നടത്തുന്ന പരിപാടിയുടെ പേരാണ് ബെസ്റ്റ്! ‘ജനകീയ പ്രതി-രോദന യാത്ര’ എന്നാരുന്നേൽ ഒന്നൂടി പൊളിച്ചേനേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button