KeralaLatest NewsNews

എംഡിഎംഎ കച്ചവടം: രണ്ട് വര്‍ഷത്തിന് ശേഷം ഹരിപ്പാട് സ്വദേശി ഗോവയിൽ നിന്നും പിടിയില്‍

കേസില്‍ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്.

ആലപ്പുഴ: റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി രണ്ടു വർഷത്തിന് ശേഷം പിടിയില്‍. ഹരിപ്പാട് ഡാണാപ്പടി മംഗല്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്.

read also: ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ

2021 നവംബര്‍ എട്ടിന് 52.4 ഗ്രാം എംഡിഎംഎയാണ് റിസോര്‍ട്ടില്‍ നിന്നും പിടികൂടിയത്. സംഘത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയ മുഖ്യ പ്രതിയാണ് ഇയാൾ. സംഭവത്തിന് ശേഷം പ്രതി ഒരു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മുമാണ് ഉപയോഗിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button