Latest NewsNewsBusiness

സൊമാറ്റോ: റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം, ചർച്ചകൾ ഉടൻ സംഘടിപ്പിക്കാൻ സാധ്യത

കോവിഡ് മഹാമാരി വിട്ടകന്നതോടെ സൊമാറ്റോയുടെ ലാഭത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്

റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷനുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്ന കമ്മീഷൻ രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെ ഉയർത്തണമെന്നാണ് സൊമാറ്റോയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ഉടൻ തന്നെ സംഘടിപ്പിക്കുന്നതാണ്.

കോവിഡ് മഹാമാരി വിട്ടകന്നതോടെ സൊമാറ്റോയുടെ ലാഭത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷം നിരവധി ആളുകൾ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം കഴിക്കാൻ എത്തിത്തുടങ്ങിയിരുന്നു. ഇത് സൊമാറ്റോയുടെ ഡെലിവറി ഇടിയാൻ കാരണമായി. കൂടാതെ, നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലും, മൂന്നാം പാദത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ലാഭം ഉയർത്തുന്നതിന്റെ ഭാഗമായാണ് കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

Also Read: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button