കളമശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഏലൂർ പാതാളം ഗീത തിയറ്ററിനുസമീപം തുളുമ്പൻകാട് വീട്ടിൽ അജിത്താണ് (20) അറസ്റ്റിലായത്.
പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Read Also : അനധികൃത മീൻകച്ചവടം പിടികൂടി, ഹെൽത്ത് ഇൻസ്പെക്ടറുടെ കൈവെട്ടുമെന്ന് സിഐടിയു നേതാവ് സക്കീറിന്റെ ഭീഷണി
ഏലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോസ് ബെന്റോ, എസ്.ഐ ഷെജിൽ കുമാർ, എ.സി.പി ഒ. ശ്രീകുമാർ, സി.പി.ഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments