Latest NewsNewsIndia

ചികിത്സയ്ക്ക് കേരളത്തിലേയ്ക്ക് മടങ്ങണം : സുപ്രീം കോടതിയില്‍ അപേക്ഷയുമായി മദനി

ന്യൂഡല്‍ഹി : ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

Read Also: കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: കാറിൽ പെട്രോൾ ഉണ്ടായിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട്, നിഷേധിച്ച് കുടുംബം

ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണം. ബെംഗുളൂരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മദനിക്കായി ഹര്‍ജി സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button