Latest NewsNewsLife StyleFood & CookeryHealth & Fitness

ഈ ജ്യൂസ് ഹൃദ്രോഗവും പ്രമേഹവും അകറ്റും

ഹൃദ്രോഗവും പ്രമേഹവും പിടിപ്പെടുന്നത് തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണമാണ്. ഇവയെ അകറ്റി നിർത്താനായി പലതരം മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ഫലവത്താകുന്നില്ല. എന്നാൽ, പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Read Also : നീതിക്കായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടേത് മാത്രമാകരുത്: ലിംഗഭേദമന്യേ എല്ലാവരും പങ്കുചേരണമെന്ന് മുഖ്യമന്ത്രി

ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ സാധിക്കുമെന്നാണ് കണ്ടുപിടിച്ചിട്ടുള്ളത്. ദിവസേന രണ്ടു ഗ്ലാസ് ക്രാന്‍ബറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യത പത്തുശതമാനത്തില്‍ കുറവായിരിക്കുമെന്നാണ് പറയപ്പെടുന്നത്. രക്തസമ്മര്‍ദ്ദത്തിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്‌ക്കാനും ശരിയായ തോതില്‍ ഇവയെ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കുമെന്നാണ് പഠനത്തിൽ വ്യക്തമായത്.

ജേര്‍ണല്‍ ഓഫ് ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനറിപ്പോർട്ടിൽ, ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍സാണ് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button