KeralaLatest NewsNews

സ്വയം പ്രതിരോധമുറകൾ പഠിക്കാം: എറണാകുളത്ത് പോലീസിന്റെ വാക്ക് ഇൻ ട്രെയിനിങ്

കൊച്ചി: അതിക്രമങ്ങൾ നേരിടുന്നതിന് സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ തീയതികളിൽ എറണാകുളത്ത് സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.

Read Also: സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും നിയമവാഴ്ച പുനസ്ഥാപിക്കാനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം: മുഖ്യമന്ത്രി

ഹൈക്കോടതിക്ക് സമീപമുള്ള ട്രാഫിക് വെസ്റ്റ് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓഡിറ്റോറിയത്തിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം. മാർച്ച് 11, 12 തീയതികളിൽ ദിവസേന നാലു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴിൽ നൽകുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാവുന്നതാണ്. ഫോൺ : 0471-2318188.

Read Also: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു: നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യത, മുൻകരുതൽ വേണമെന്ന് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button