Latest NewsNewsTechnology

ഏസർ Swift Go 14 SFG14-41 Ryzen 5-7530U (2023) ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യയിലെ ജനപ്രിയ ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഏസർ ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരാണ് ഏസറിന് ഉള്ളത്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഏസർ Swift Go 14 SFG14-41 Ryzen 5-7530U (2023) ലാപ്ടോപ്പുകളാണ് ഇത്തവണ വിപണി കീഴടക്കാൻ എത്തിയിട്ടുള്ളത്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1,920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
എഎംഡി റെയ്സൺ 5- 7530യു പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: കേന്ദ്ര സർവീസിൽ 5369 ഒഴിവുകൾ: എസ്എ​സ്എ​ൽസി, പ്ല​സ് ടു പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം – വിശദവിവരങ്ങൾ

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.25 കിലോഗ്രാം മാത്രമാണ്. മാർച്ച് ആറിനാണ് ഈ ലാപ്ടോപ്പ് ലോഞ്ച് ചെയ്തിട്ടുള്ളത്. ഏസർ Swift Go 14 SFG14-41 Ryzen 5-7530U (2023) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 62,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button