Latest NewsNewsBusiness

റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കാർബൺ ക്രെഡിറ്റ് പദ്ധതി അവതരിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

സുസ്ഥിര വികസന പദ്ധതി ലക്ഷ്യമാക്കിയുള്ള കമ്പനികൾക്ക് സാക്ഷ്യപത്രം നൽകുന്ന ഏജൻസിയായി റബർ ബോർഡിനെ മാറ്റാനും പദ്ധതിയിടുന്നുണ്ട്

സംസ്ഥാനത്തെ റബർ കർഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റബർ ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം, കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വോളന്ററി കാർബൺ വിപണി നടപ്പാക്കാനാണ് റബർ ബോർഡിന്റെ നീക്കം. കൂടാതെ, സുസ്ഥിര വികസന പദ്ധതി ലക്ഷ്യമാക്കിയുള്ള കമ്പനികൾക്ക് സാക്ഷ്യപത്രം നൽകുന്ന ഏജൻസിയായി റബർ ബോർഡിനെ മാറ്റാനും പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ഈ മാസം തന്നെ ഒപ്പ് വെക്കുന്നതാണ്.

റബർ അധിഷ്ഠിത വ്യവസായങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബൺഡയോക്സൈഡിനു തുല്യമായി, റബർ മരങ്ങൾ കാർബൺ ഡയോസൈഡ് വലിച്ചെടുക്കുന്നത് കണക്കാക്കുന്ന രീതിയാണ് കാർബൺ ക്രെഡിറ്റ്. ഇതിനായി നിശ്ചിത തുക വകയിരുത്തിയതിനുശേഷം റബർ കർഷകർക്ക് നൽകുന്നതാണ്. അതേസമയം, റീപ്ലാന്റ് ചെയ്യുന്നവർക്കും, പുതുതായി നടുന്നവർക്കും മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

Also Read: വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button