Latest NewsNewsIndia

ചാർജ്ജിനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു

ബംഗളുരു: വീട്ടിൽ ചാർജിനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. കർണാടകയിലാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം തീപിടുത്തത്തിൽ കത്തി നശിച്ചു. മാണ്ഡ്യ ജില്ലയിലെ വലഗെരെഹള്ളിയിലാണ് തീപിടുത്തം ഉണ്ടായത്. അപകടം നടക്കുന്ന സമയം വീട്ടിനുള്ളിൽ അഞ്ചു പേരുണ്ടായിരുന്നു. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. മുത്തുരാജ് എന്നയാളിന്റേതാണ് ഇലക്ട്രിക് സ്‌കൂട്ടർ.

Read Also: അതിരുകൾ മറികടന്ന് തങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ: ഓസ്‌കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇന്ന് രാവിലെയാണ് മുത്തുരാജ് വീട്ടിനുള്ളിൽ 85,000 രൂപ വിലയുള്ള റൂട്ട് ഇലക്ട്രിക് സ്‌കൂട്ടർ ചാർജ്ജിന് വെച്ചത്. മിനിറ്റുകൾക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയും സ്‌കൂട്ടർ കത്തിനശിക്കുകയും ചെയ്തുവെന്ന് മുത്തുരാജ് വ്യക്തമാക്കി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം കത്തി നശിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യൻ വിപണി കീഴടക്കാൻ നീണ്ട ഇടവേളക്കുശേഷം ‘കാമ്പക്കോള’ ബ്രാൻഡ് തിരിച്ചെത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button