MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് വൻ ചന്ദനവേട്ട : ഒരു ക്വിന്‍റല്‍ ചന്ദനവുമായി രണ്ടു പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് അരക്കോടിയുടെ ചന്ദനം

മഞ്ചേരി സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: ജില്ലയിലെ കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേർ അറസ്റ്റിലായി. മഞ്ചേരി സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്.

ചന്ദനമരത്തടികള്‍ കാറിന്‍റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

Read Also : ബസും ബൈക്കും കൂട്ടിയിടിച്ചു, ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തിലേറെ പേർക്ക് പരിക്ക്, ബൈക്ക് യാത്രികൻ മരിച്ചു 

ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button