Latest NewsNewsBusiness

ഫോക്സ്കോൺ: പുതിയ ഫാക്ടറി നിർമ്മാണം അടുത്ത വർഷം മുതൽ തെലങ്കാനയിൽ ആരംഭിക്കും

എയർപോഡുകൾ നിർമ്മിക്കുന്ന ഫാക്ടറിക്കായി 200 മില്യൺ ഡോളറാണ് കമ്പനി ചെലവഴിക്കുന്നത്

ആപ്പിൾ നിർമ്മാതാക്കളായ ഫോക്സ്കോൺ അടുത്ത വർഷം മുതൽ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത്തവണ തെലങ്കാനയിലാണ് പുതിയ ഫാക്ടറി ആരംഭിക്കുന്നത്. തെലങ്കാനയിൽ എയർപോഡുകൾ നിർമ്മിക്കുന്ന ഫാക്ടറിക്കാണ് അനുമതി ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളും, എല്ലാ ഐഫോണുകളുടെയും 70 ശതമാനം അസംബ്ലറുമായ ഫോക്സ്കോൺ, ഇതാദ്യമായാണ് എയർപോഡ് നിർമ്മാണത്തിലും വിതരണത്തിലും പങ്കാളികളാകുന്നത്.

എയർപോഡുകൾ നിർമ്മിക്കുന്ന ഫാക്ടറിക്കായി 200 മില്യൺ ഡോളറാണ് കമ്പനി ചെലവഴിക്കുന്നത്. ഫോക്സ്ഫോണിന്റെ ഇന്റർകണക്ട് ടെക്നോളജി മുഖേനയാണ് നിക്ഷേപം നടത്തുന്നത്. രാജ്യത്ത് വിസ്ട്രോൺ, പെഗാട്രോൺ എന്നീ നിർമ്മാതാക്കളാണ് ഐഫോണുകൾ നിർമ്മിക്കുന്നത്. വയർലെസ് ഇയർഫോണുകൾ നിർമ്മിക്കാനുള്ള കരാർ ഫോക്സ്ഫോണ്‍ ആപ്പിളിൽ നിന്നും അടുത്തിടെയാണ് സ്വന്തമാക്കിയത്.

Also Read: സംസ്ഥാനത്ത് ഇന്ന്‌ ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button