Latest NewsKeralaNews

ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: പീഡന ആരോപണം നിഷേധിച്ച് സൈനികനായ പ്രതീഷ്

ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മദ്യം നൽകി മയക്കി കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടപ്ര സ്വദേശിയും സൈനികനുമായ പ്രതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതി ഇയാൾ നിഷേധിക്കുകയാണ്. വിദ്യാർത്ഥിനിക്ക് ട്രെയിനിൽ വെച്ച് മദ്യം നൽകിയിരുന്നുവെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, ലൈംഗികമായി പീഡിപ്പിച്ചുവെന്നത് തെറ്റാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തിയ പൊലീസ് പ്രതീഷ് കുമാറിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ലെെംഗിക പീഡനം നടന്നിട്ടില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരുമ്പോഴായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്.

Also Read:‘ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്’: ഫിറോസ് കുന്നംപമ്പറിൽ പറയുന്നു

ഉഡുപ്പിയിൽ നിന്നും കയറിയ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നിർബന്ധിച്ച് മദ്യം നല്‍കുകയും ആയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടി അപ്പർ ബർത്തിലായിരുന്നു ഇരുന്നിരുന്നത്. പ്രതീഷ് ഇവിടെ കയറിയിരുന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടി ഇയാളോട് തന്നെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു. പീഡന വിവരത്തെ കുറിച്ച് പെൺകുട്ടി ആദ്യം പറഞ്ഞത് സ്വന്തം ഭർത്താവിനോടാണ്. ഇയാളാണ് സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെതിരെ പോലീസിൽ പരാതി നൽകിയത്.

തന്നെക്കൊണ്ട് നിർബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്നും ശേഷം അബോധാവസ്ഥയിൽ ആയ തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മയങ്ങി പോയ പെൺകുട്ടി തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഉണർന്നത്. മയക്കം വിട്ടപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button