Latest NewsNewsMobile PhoneTechnology

ഓപ്പോ എ58എക്സ്: മാർച്ച് 23 മുതൽ ഇന്ത്യൻ വിപണിയിലെത്തും, സവിശേഷതകൾ ഇവയാണ്

10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെ താരമാകാൻ എത്തുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാർച്ച് 23 മുതലാണ് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക. ഓപ്പോ എ58എക്സിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ലഭ്യമാണ്. മാലി-ജി57 എംസി2 മായി ജോടിയാക്കിയ മീഡിയടെക് ഡെമെൻസിറ്റി 700 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1- ലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

Also Read: വേനൽക്കാലം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്.13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടെ ഇരട്ട പിൻ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ ഇന്ത്യൻ വിപണി വില 14,500 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button