Latest NewsNewsTechnology

ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023): ആഗോള വിപണിയിൽ അവതരിപ്പിച്ചു, പ്രധാന സവിശേഷതകൾ അറിയാം

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ലാപ്ടോപ്പുകളിൽ വ്യത്യസ്ഥത പുലർത്തുന്ന നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ ലെനോവോ ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ മാർച്ച് 17- ന് ലെനോവോ പുറത്തിറക്കിയ കിടിലൻ ലാപ്ടോപ്പാണ് ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023). മിതമായ നിരക്കിൽ ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1,366 × 768 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 11th Gen Intel Core I5-1135G7 പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: എന്ത് വില കൊടുത്തും കര്‍ണാടക പിടിച്ചെടുക്കും, അതിനുള്ള രാഷ്ട്രീയ തന്ത്രങ്ങളുമായി രാഹുല്‍ എത്തി

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 2 cell 38 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.6 കിലോഗ്രാം മാത്രമാണ്. ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 47,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button