Latest NewsNewsTechnology

എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു

രാജ്യത്ത് അതിവേഗത്തിലാണ് എയർടെൽ 5ജി സേവനം വിന്യസിക്കുന്നത്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, പ്രീ- പെയ്ഡ്, പോസ്റ്റ്- പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 239 രൂപയ്ക്കോ അതിനു മുകളിലോ വിലയുള്ള എല്ലാ പോസ്റ്റ്- പെയ്ഡ്, പ്രീ- പെയ്ഡ് പ്ലാനുകൾക്കും ഈ ഓഫർ ലഭിക്കുന്നതാണ്. അതിനാൽ, വരിക്കാർക്ക് 5ജി ഡാറ്റ പരിധിയില്ലാതെ ആസ്വദിക്കാൻ സാധിക്കും.

രാജ്യത്ത് അതിവേഗത്തിലാണ് എയർടെൽ 5ജി സേവനം വിന്യസിക്കുന്നത്. നിലവിൽ, 270 നഗരങ്ങളിലാണ് എയർടെലിന്റെ 5ജി സേവന ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുക. കൂടാതെ, 365 നഗരങ്ങളിൽ ഇതിനോടകം തന്നെ 5ജി നെറ്റ്‌വർക്ക് പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി സേവനം ഉറപ്പുവരുത്താനാണ് എയർടെലിന്റെ നീക്കം.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനശ്വരനായ ലോകനേതാവെന്ന് വാഴ്ത്തി ചൈനീസ് ജനത: ചൈനക്കാര്‍ക്കും പ്രിയങ്കരന്‍ മോദി തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button