Latest NewsNewsBusiness

ആക്സിസ് ബാങ്കും ഓട്ടോട്രാക്ക് ഫിനാൻസും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്

രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം ആക്സിസ് ബാങ്കിന് ബ്രാഞ്ചുകൾ ഉണ്ട്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരണത്തിന് ഒരുങ്ങി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക്ക് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകൾ നൽകുന്നതിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളും കൈകോർക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പുതിയ ട്രാക്ടർ വായ്പകൾ നൽകാനാണ് ഇരുസ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. ഇതിലൂടെ, കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ എളുപ്പത്തിൽ നേടാൻ സാധിക്കുന്നതാണ്.

രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം ആക്സിസ് ബാങ്കിന് ബ്രാഞ്ചുകൾ ഉണ്ട്. ‘പുതിയ സഹകരണത്തിലൂടെ രാജ്യത്ത് ട്രാക്ടറുകളുടെ ബിസിനസ് വർദ്ധിപ്പിക്കാനും, കർഷക സമൂഹത്തിന് ഔപചാരിക വായ്പ മേഖലയിലേക്ക് കൂടുതൽ കടന്നുവരാനുമുള്ള സൗകര്യം ഒരുക്കുന്നതാണ്’, ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിംഗ് മേധാവിയുമായ മുനീഷ് ഷർദ പറഞ്ഞു.

Also Read: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നടപ്പാക്കും: നിയമലംഘകർക്കെതിരെ കർശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button