Latest NewsKeralaNews

ഗണിതശാസ്ത്ര ഒളിംപ്യാഡ്: കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി

തിരുവനന്തപുരം: ഗണിതശാസ്ത്ര ഒളിംപ്യാഡിന് ഒരുങ്ങുന്ന കുട്ടികൾക്ക് കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത 26 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നമ്പർ തീയറിയുടെ അടിസ്ഥാനമായ മോഡുലർ അരിതമെറ്റിക്, ഫിബൊനാക്കി അനുക്രമം മുതലായവയെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തിൽ ഉണ്ട്.

Read Also: ഐഎസ് വധു ഷമീമ ഇപ്പോഴും ഐഎസ് തീവ്രവാദി തന്നെ, അവള്‍ ഐഎസില്‍ നിന്ന് മാറി എന്ന് പറയുന്നത് പച്ചക്കള്ളം: യസീദി ലൈംഗിക അടിമ

രാജു നാരായണ സ്വാമിയുടെ 31-ാമത്തെ പുസ്തകമാണിത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ’ മുതൽ സംസ്ഥാന കുഞ്ഞുണ്ണി പുരസ്‌കാരത്തിനർഹമായ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ വരെയുള്ള കൃതികൾ സ്വാമി ഇതിന് മുൻപെഴുതിയ പുസ്തകങ്ങളിൽപ്പെടും. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം ഡി, കാർഷികോത്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാൻപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്ര ദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൻ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്‌നോളജിയിലും ആയി 240 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.

Read Also: 3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും: എല്ലാവർക്കും മികച്ച ജീവിതം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button