KeralaLatest NewsArticleNewsWriters' Corner

എന്റെ സൂപ്പർ ഹീറോ ലോകത്തേറ്റവും വൃത്തികെട്ടതെന്നു പറഞ്ഞ് കല്ലെറിയാൻ ഇസ്‌ലാം പഠിപ്പിച്ച ശെയ്ത്താൻ വൽ ഇബ്ലീസാണ്! കുറിപ്പ്

മരമണ്ടൻ ഉസ്താദുമാരുടെ മണ്ടത്തരങ്ങൾ കേട്ട് ലോകത്തിന്റെ പലഭാഗത്തിരുന്നു നമ്മൾ ആർത്തു ചിരിക്കുന്നു

സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഇസ്‌ലാം മതത്തിലെ ദുരാചാരങ്ങളെക്കുറിച്ച് തുറന്നു പറയുന്ന, ചോദ്യം ചെയ്യുന്ന ജസ്‌ലയുടെ പുതിയ കുറിപ്പ് ശ്രദ്ധനേടുന്നു. എനിക്കൊരു സൂപ്പർ ഹീറോ ഉണ്ടെങ്കിൽ അത് ഇസ്‌ലാം പഠിപ്പിച്ച ലോകത്തേറ്റവും വൃത്തികെട്ടതെന്നു പറഞ്ഞ് കല്ലെറിയാൻ പറഞ്ഞ ശെയ്ത്താൻ വൽ ഇബ്ലീസ് ആണ് എന്ന് ജസ്‌ല പറയുന്നു.

READ ALSO: ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, സവിശേഷതകൾ ഇവയാണ്

കുറിപ്പ് പൂർണ്ണ രൂപം,

എനിക്കൊരു സൂപ്പർ ഹീറോ ഉണ്ടെങ്കിൽ അത് ഇസ്‌ലാം പഠിപ്പിച്ച ലോകത്തേറ്റവും വൃത്തികെട്ടതെന്നു പറഞ്ഞ് കല്ലെറിയാൻ പറഞ്ഞ ശെയ്ത്താൻ വൽ ഇബ്ലീസ് ആണ് 😊
ചെറുപ്പത്തിൽ എന്ത് ചെയ്യുമ്പോഴും ശപിക്കപ്പെട്ട ആ പിശാചിൽ നിന്നും മോചനം നൽകണമേ എന്ന് പറഞ്ഞാണ് ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചരുന്നത് ..തിന്നുമ്പോൾ ഉറങ്ങുമ്പോൾ എണീക്കുമ്പോൾ തുടങ്ങി എന്തിലും ..

അന്ന് പിശാചിനെ കുറിച്ചധികം ചിന്തിച്ചാൽ ഞാൻ നരകത്തിൽ അൽഫാം ആകുമല്ലോ എന്ന ഭയം കൊണ്ട് ചിന്തിക്കാറില്ലാരുന്നു ..സ്വപ്നത്തിലൊക്കെ വല്ലതൊരു ഭീകരരൂപം വരും ചെലപ്പോൾ ..പിന്നെ എണീറ്റിരുന്നു ആ പിശാചിൽ നിന്നുള്ള മോചനത്തിന് വേണ്ടി കൊറേ എന്തൊക്കെയോ പ്രാർത്ഥിക്കും ഓതും 🤦‍♀️
കൊറച്ചൊക്കെ സ്വയം ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ്

അതുവരെ വാഴ്ത്തപ്പെട്ടവനായി കണ്ട ദൈവത്തിന്റെ മൂക്കാമണ്ട എറിഞ്ഞു പൊട്ടിക്കാൻ തോന്നിയത് 🥴
പിശാചുണ്ടായ കഥ നിങല്ക്കറിയില്ലെ ??അങ്ങേരു പൊളിയാണ് 😊
അങ്ങേരു സ്വർഗ്ഗത്തിലെ മാലാഖ ആയിരുന്നു ..പടച്ചോൻ മണ്ണ് കുഴച്ചു ഒരു രൂപമുണ്ടാക്കി അതിനു മുന്നിൽ കുമ്പിട്ട് സുജൂദ് ചെയ്യാൻ പറഞ്ഞപ്പോൾ എനിക്ക് വേറെ പണിയുണ്ട് ..സൗകര്യമില്ല എന്ന് പറഞ്ഞു മാറിനിന്നു ..
അന്നേ പടച്ചോന്റെ ഉടായിപ്പ് കണ്ടുപിടിച്ചു ..സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും അഭിപ്രായവും സ്വീകരിച്ചതിന്റെ പേരിൽ അയിനെ പിടിച്ചു ശൈതാനാക്കി 😊😂
പിന്നെ അങ്ങേരു ഫുൾ റോക്കിങ് ആയിരുന്നു ..

ദൈവം അത്ര വലിയ ദൈവമായിരുന്നേൽ ആ നിസാര പടപ്പിനെ അങു ഇല്ലാതാക്കിയാൽ പോരെ ?? എവിടെ ശൈത്താന്റെ മുന്നിലെത്തിയാൽ ദൈവം മുള്ളും 😁
ശെയ്ത്താൻ ബ്രോ പിന്നെ ചെയ്തതൊക്കെ വിപ്ലവം 😁
സ്വർഗത്തിൽ ഒന്നും ഉടുക്കാൻ പോലുമില്ലാതെ പാട്ടുപാടി തിന്നും രമിച്ചും മാത്രം നടന്നിരുന്ന ആദത്തിനേം ഹവ്വനെയും അവിടന്ന് കുരുട്ടു ബുദ്ധി ഉപയോഗിച്ച് പുറത്താക്കി 😁
അതോണ്ട് മനുഷ്യൻ ഉണ്ണാനും ഉടുക്കാനും പണിയെടുക്കാനും പഠിച്ചു ..
ഇന്ന് ഞാനെന്റെ വീട്ടിലിരുന്നു ചിന്തിച്ചു കുത്തിക്കുറിക്കണ വട്ടുകൾ എവിടെയൊക്കെയോ ഉള്ള നിങ്ങൾ വായിച്ചു തെറിവിളിക്കാനും ചങ്ങാത്തം കൂടാനും കഴിയുന്ന അവസ്ഥയിലെത്തി 😁
എന്തിനു മരമണ്ടൻ ഉസ്താദുമാരുടെ മണ്ടത്തരങ്ങൾ കേട്ട് ലോകത്തിന്റെ പലഭാഗത്തിരുന്നു നമ്മൾ ആർത്തു ചിരിക്കുന്നു 😁
സ്മരണ വേണം സ്മരണ 😁പിശാചില്ലായിരുന്നെങ്കിൽ എന്തായിരിക്കും നമ്മളെ അവസ്ഥ 😁🤣🤣
ഇന്ന് ആളുകൾ ഫ്ലൈറ്റ് പിടിച്ചു പോയി അങ്ങേരെ കല്ലെടുത്തെറിയുന്നു 😁അങ്ങേരെ കെട്ടിയിട്ടതെന്നു കരുതുന്ന തൂണിൽ 😁എന്നിട്ടെറ്റ അങ്ങേരു തോറ്റോ 😁😂എവിടെ ഇപ്പോഴും മനുഷ്യനെ മുഴുവൻ വഴിതെറ്റിച്ചു കറങ്ങി നടക്കുന്നു ..ഷമ്മി ഹീറോ ആടാ ഹീറോ 😘😘
ആ പിശാചിന്റെ നാമത്തിൽ ❤️😘
സ്വന്തം മകന്റെ കഴുത്തറുക്കാൻ ക്രൂരനായ ദൈവം പറഞ്ഞയച്ച പ്രവാചകനോട് അത് കുഞ്ഞാണ് നീ ചെയ്യരുത് എന്ന് പറഞ്ഞ കരുണാനിധി എനിക്കെന്റെ പിശാചാണ് ❤️
പിശാചിന്റെ പേരിൽ ലോകത്തിലൊരു മനുഷ്യജീവനും ഇല്ലാതായിട്ടില്ല ❤️യുദ്ധങ്ങൾ നടന്നിട്ടില്ല ❤️മനുഷ്യൻ തമ്മിൽ തല്ലി മരിച്ചിട്ടില്ല …ആ ചെകുത്താന് വേണ്ടി ആരും ആയുധമെടുത്തിട്ടില്ല ❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button