KeralaLatest NewsNews

കടകളില്‍ ചോക്ലേറ്റിന്‍റെയും മിഠായിയുടെയും വില്‍പ്പനയുടെ മറവില്‍ വിദ്യാർത്ഥികൾക്ക് പുകയില വില്‍പ്പന: യുവാവ് അറസ്റ്റില്‍

കോട്ടയം: സ്കൂള്‍, കോളജ് വിദ്യാർത്ഥികൾക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് അറസ്റ്റില്‍. കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ വാടകയ്ക്ക് എടുത്ത വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 1750 പായ്ക്കറ്റ് ഹാൻസും 108 പാക്കറ്റ് കൂള്‍ ലിപ്പും ആണ് ഇവിടെ നിന്നും കണ്ടെടുത്തത്.

കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉത്പന്നങ്ങളും വില്‍പ്പന നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ വിദ്യ വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button