WayanadLatest NewsKeralaNattuvarthaNews

ചെ​ക്ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ മയക്കുമരുന്നുമായി ബംഗളൂരു സ്വദേശി അറസ്റ്റിൽ

ബം​ഗ​ളൂ​രു ബ​സ​വേ​ശ്വ​ര ന​ഗ​ർ സ്വ​ദേ​ശി അ​ശ്വ​തോ​ഷ് ഗൗ​ഡ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തോ​ൽ​പ്പെ​ട്ടി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി​ എ​ക്സൈ​സ് സം​ഘം പി​ടിയിൽ. 0.079 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി ബം​ഗ​ളൂ​രു ബ​സ​വേ​ശ്വ​ര ന​ഗ​ർ സ്വ​ദേ​ശി അ​ശ്വ​തോ​ഷ് ഗൗ​ഡ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് ഇയാൾ പിടിയിലായത്.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12-ന് ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​ന്നോ​വ കാ​റി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ പ്ര​തി​യെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ​ത്. തോ​ൽ​പ്പെ​ട്ടി ചെ​ക്ക് എ​ക്സൈ​സ് സം​ഘ​വും മാ​ന​ന്ത​വാ​ടി റേ​ഞ്ചും വ​യ​നാ​ട് എ​ക്സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യിട്ടായിരുന്നു പരിശോധന. 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

Read Also : മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗീക അതിക്രമം: യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. ബി​ൽ​ജി​ത്ത്, പ്രി​വ​ന്റിവ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​രാ​ജേ​ഷ്, സു​രേ​ഷ് വെ​ങ്ങാ​ലി​ക്കു​ന്നേ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ പി.​ആ​ർ. വി​നോ​ദ്, കെ.​യു. ജോ​ബി​ഷ്, എം.​എം. ബി​നു, പി. ​വി​പി​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ എം.​വി. അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button