KeralaLatest NewsNews

മയക്കുമരുന്ന് കേസ്: നൈജീരിയൻ സ്വദേശി പിടിയിൽ

കൊച്ചി: മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ. എം ഡി എം എ കൈവശം വെച്ച കേസ്സിൽ കാക്കനാട് സ്വദേശി ഷെമിം ഷാ അറസ്റ്റിലായ കേസിന്റെ തുടരന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ഒകോങ്ക്വോ ഇമ്മാനുവൽ ചിദുബ് എന്നയാൾ അറസ്റ്റിലായത്. തൃക്കാക്കര – അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

Read Also: ‘മറ്റൊരാളെ വീഡിയോ കോൾ ചെയ്ത ആ പെണ്ണാണല്ലോ കുലസ്ത്രീകൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്’: പരിഹസിച്ച് ശ്രീജിത്ത് പെരുമന

കേരളത്തിലും രാജ്യാന്തര തലത്തിലും നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയെ ബാംഗ്ലൂരിൽ നിന്നും ആണ് പിടികൂടിയത്. കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കൽ നിന്നും കണ്ടെടുത്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ.സേതുരാമന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര അസി. പോലീസ് കമ്മീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ പി ബി അനീഷ്, അമ്പലമേട് പോലീസ് സ്റ്റേഷൻ എസ് ഐ അരുൺകുമാർ, പോലീസുദ്യോഗസ്ഥരായ ലെജിത്ത്, ജാബിർ, രഞ്ജിത്ത് , സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ വിപിൻ എന്നിവരും ഉണ്ടായിരുന്നു മയക്കുമരുന്ന് കൂടുതൽ അളവിൽ കേരളത്തിലെത്തിക്കുന്ന റാക്കറ്റുകളെ കേന്ദ്രീകരിച്ചും കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നുള്ള വിവരത്തെ കുറിച്ചും പോലിസ് അന്വേഷണം തുടരുന്നുണ്ട്.

Read Also: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം, ജ്യേഷ്ഠൻ ചുറ്റിക കൊണ്ട് തലക്കടിച്ചു : അനുജന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button