KollamKeralaNattuvarthaLatest NewsNews

​മദ്യ​പി​ച്ചെ​ത്തി ബ​ഹ​ളം, ത​ട​യാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു : പ്രതി അറസ്റ്റിൽ

പ്ര​ദേ​ശ​വാ​സി​യാ​യ ര​വി​കു​മാ​ർ (45 ) ആണ് അറസ്റ്റിലായത്

അ​ഞ്ച​ൽ: ആ​രാ​ധ​നാ​ല​യ​ത്തി​ൽ മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ളം വ​ച്ച​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ച പ്രതി പിടിയിൽ. പ്ര​ദേ​ശ​വാ​സി​യാ​യ ര​വി​കു​മാ​ർ (45 ) ആണ് അറസ്റ്റിലായത്. അ​ഞ്ച​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പ​ന​യ​ഞ്ചേ​രി പ​ഴേ​യ്ക്ക​ല​മ്മ വ​ലി​യ പ​ണി​ക്ക​ന്‍ കാ​വി​ലെ പൂ​ജാ​രി​യാ​യ ഉ​ത്ത​മ (60)നാ​ണ്‌ പ​രി​ക്കേ​റ്റ​ത്.

Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10-ഓ​ടെ​യാ​ണ് സം​ഭ​വം. ര​വി​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും കാ​വി​ന് സ​മീ​പ​ത്തി​രു​ന്ന് മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന്, ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്നു​വ​ന്ന ര​വി​കു​മാ​ർ ഉ​റ​ങ്ങാ​ൻ ക​ട്ടി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം നി​ര​സി​ച്ച ഉ​ത്ത​മ​നെ ര​വി​കു​മാ​ർ ചു​റ്റി​ക കൊ​ണ്ട് ത​ലക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ത്ത​മ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ്​ ആശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്തു​ നി​ന്നു​ ക​ട​ന്നു​ക​ള​ഞ്ഞ ര​വി​കു​മാ​റി​നെ പ​ന​യ​ഞ്ചേ​രി​യി​ല്‍ നിന്നാണ് പൊ​ലീ​സ് പി​ടി​കൂ​ടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button