KeralaLatest NewsNews

വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് പണം കവര്‍ന്നു: കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് പണം മോഷ്ടിച്ച കേസിലാണ് ഇയാളെ വര്‍ക്കല പൊലീസ് പിടികൂടിയത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് പ്രതി ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയിലായത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച ബൈക്കിന്‍റെ നമ്പര്‍ വ്യാജമായിരുന്നു.

വിവിധ സ്റ്റേഷനുകളിലായി 17 കേസുകള്‍ ചിഞ്ചിലം സതീഷിന്‍റെ പേരിലുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് മോഷണം. മോഷണത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ഏറണാകുളത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. വര്‍ക്കല മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button