KeralaLatest NewsNews

എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി, ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരൻ അറസ്റ്റിൽ

മാള: സുഖമില്ലാതെ കിടപ്പിലായ വയോധികനെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ ആണ് പോലീസ് പിടികൂടിയത്. മാളയിലാണ് സംഭവം. വിദേശത്ത് കഴിയുന്ന മക്കൾ തന്റെ അച്ഛനെ പരിചരിക്കാനായി നിർത്തിയതായിരുന്നു മത്തായിയെ. മത്തായി അറിയാതെ ഇവർ വീട്ടിലെ കാര്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നോക്കിവന്നിരുന്നു. ഇതിലൂടെയാണ് ഹോം നഴ്‌സായി എത്തിയ ആൾ തങ്ങളുടെ പിതാവിനെ ദുരുപയോഗം ചെയ്യുന്നത് മക്കൾ കണ്ടത്.

എൺപത്തെട്ടുകാരനും മത്തായിയും തനിച്ചാണ് വീട്ടിലുള്ളത്. പീഡനത്തിന് പിന്നാലെ വയോധികന്റെ ആരോഗ്യം വഷളായി. അവശനിലയിലായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികൻ പിന്നീട് ചികിത്സയിൽ കഴിയവേ ഫെബ്രുവരിയിൽ മരണപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മത്തായിക്കെതിരായ തെളിവുകൾ പൊലീസിന് ലഭ്യമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button