Latest NewsNewsLife Style

ക്യാൻസർ രോഗികള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്നത്തെ കാലത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കാൻസറിന് ശേഷമുള്ള പരിചരണം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കാൻ ഒരാൾ പോസിറ്റീവ് ജീവിതശൈലി സ്വീകരിക്കരിക്കേണ്ടത് പ്രധാനമാണ്.

കാൻസർ ചികിത്സയുടെ ഫലങ്ങൾ മറികടക്കാൻ ഒരാൾക്ക് സമയമെടുക്കും. അതിനാൽ, സമതുലിതമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. അർബുദത്തെ അതിജീവിക്കുകയും രോഗത്തോട് പോരാടുകയും ചെയ്തിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ അതിന് ശേഷവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു.

കാൻസർ ചികിത്സയുടെ ചില പാർശ്വഫലങ്ങൾ നീണ്ടുനിൽക്കുന്നു. ചില ആളുകൾ അവരുടെ രോഗനിർണയത്തിന് മുമ്പ് അവർ നയിച്ചിരുന്ന ജീവിതത്തിലേക്ക് മടങ്ങുന്നു. ചികിത്സ പൂർത്തിയാക്കുമ്പോൾ അവരുടെ മനസ്സിൽ സ്വാഭാവികമായും പല ചോദ്യങ്ങളും ഉയരും. അതിൽ ഒന്നാണ് ഇനി എന്തു കഴിക്കാം അല്ലെങ്കിൽ എന്തു കഴിക്കരുത് എന്നത്.

കാൻസർ ചികിത്സ പൂർത്തിയാക്കിയ ആളുകൾ ആഹാര വ്യായാമകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. കാൻസർ ചികിത്സാസമയത്ത് ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടു പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചിലരിൽ രുചി വ്യത്യാസങ്ങളും ശരീരഭാരക്കുറവും കുറച്ചു കാലത്തേക്കു നീണ്ടു നിന്നേക്കാം.

കാൻസർ വരാനുള്ള സാഹചര്യത്തെ നിങ്ങളുടെ ജീവിതരീ‌തികളുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുത്താൻ കഴിയുമോ എന്ന് ആലോചിക്കുക. ഉദാഹരണം. ചിലർ മുൻപ് പഴവർഗങ്ങളും പച്ചക്കറികളും ഒട്ടും കഴിക്കാത്തവർ ആയിരുന്നുവെങ്കിൽ തീർച്ചയായും ഇനി അവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ചിലർ ദിവസേന മാംസം കഴിക്കുന്നവരാകും. പ്രത്യേകിച്ച് ചുവന്ന മാംസം. അത്തരക്കാർ മാംസം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button