Latest NewsNewsIndia

വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞാൽ ഇനി അഞ്ച് വർഷം വരെ തടവുശിക്ഷ, നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ

2023 ജനുവരി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒൻപതോളം അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവം വർദ്ധിച്ചതോടെ കടുത്ത നടപടിയുമായി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് അഞ്ച് വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. അടുത്തിടെ തെലങ്കാനയിൽ ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദക്ഷിണ റെയിൽവേ ശിക്ഷാ നടപടികൾ കടുപ്പിച്ചത്.

2023 ജനുവരി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒൻപതോളം അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിനിന് നേരെ കല്ലെറിയുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കാനാണ് റെയിൽവേയുടെ തീരുമാനം. കൂടാതെ, റെയിൽവേ ആക്ട് 153 അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ഉത്തരവായിട്ടുണ്ട്. ഈ വകുപ്പ് അനുസരിച്ച്, 39 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി 15- നാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചത്.

Also Read: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബഞ്ചിനു വിട്ട വിധിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button