Latest NewsNewsIndia

മധ്യപ്രദേശിൽ നേരിയ ഭൂചലനം: ആളപായമില്ല

റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

മധ്യപ്രദേശിൽ ഭൂചലനം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളപായം, നാശനഷ്ടം എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ല.

പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. സിഹോറ, ഉമരിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ, കുന്ദം, പനഗർ,ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ട് മിനിറ്റിന്റെ ഇടവേളകളിൽ ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.6 ശതമാനം തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഡൽഹിയിൽ ഉണ്ടായത്.

Also Read: ‘ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’

shortlink

Related Articles

Post Your Comments

Related Articles


Back to top button